അവയവങ്ങള്‍ എന്നാല്‍ കൈയും കാലും ഒക്കെയാണ് ഓര്‍മ്മ വരുക. എന്നാല്‍ ആന്തരിക അവയവങ്ങളും അവയവങ്ങള്‍ തന്നെ. സര്‍ക്കാര്‍ അത് അംഗീകരിച്ചിട്ടില്ല എന്ന് മാത്രം. പിന്നെ സര്‍ക്കാര്‍ എന്നത് ബുദ്ധിയും മനസ്സും ഉള്ള ഒന്നാണ് എന്ന് പറയാന്‍ പറ്റുമോ? അതാണ് വികലാംഗന് സംവരണം കൊടുക്കുമ്പോഴും ആന്തരികായവം നഷ്ടപെട്ടവന് അല്ലെങ്കില്‍ അവള്‍ക്കു സര്‍ക്കാര്‍ വക ഒന്നും കൊടുക്കാത്തത്. ഒരുപക്ഷെ ആന്തരികായവം കേടായാല്‍ അയാള്‍ മരിച്ചു പോയി എന്ന് കണക്കാക്കി ആണോ അതോ ആന്തരികായവം കേടായാലും ആധുനിക ശാസ്ത്ര വിദ്യയിലൂടെ ഒരാള്‍ക്ക് ജീവിക്കാന്‍ കഴിയും എന്ന കാര്യം ഭരണ വര്‍ഗ്ഗത്തിന് ആജ്ഞാതം ആയതു കൊണ്ടാണോ എന്നറിയില്ല, അങ്ങിനെ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ഒന്നും കൊടുക്കുന്നില്ല. ഇന്ന് വൃക്ക, ലിവര്‍, ഹൃദയം തുടങ്ങിയ ആന്തരികായവം കേടായാല്‍ മറ്റുള്ളവരുടെ വച്ചു പിടിപ്പിക്കാന്‍ കഴിയും. കേരളത്തില്‍ രക്ത ദാനം ചെയ്യാത്തവര്‍ കുറവായിരിക്കും. കണ്ണുകള്‍ ദാനം ചെയ്യുന്നതിനെ കുറിച്ചു കേട്ടിട്ടില്ലാത്തവരും കുറവാണ്. എന്നാല്‍ വൃക്ക, കരള്‍, ഹൃദയം തുടങ്ങിയ അവയവ ദാനത്തെ കുറിച്ചു ഒരുപാട് പേരും അജ്ഞാതരാണ്. സ്വന്തം അവയവങ്ങള്‍ പോകുമ്പോഴാണ് പലരും ഇതിനെ...