അവയവങ്ങള്‍ എന്നാല്‍ കൈയും കാലും ഒക്കെയാണ് ഓര്‍മ്മ വരുക. എന്നാല്‍ ആന്തരിക അവയവങ്ങളും അവയവങ്ങള്‍ തന്നെ. സര്‍ക്കാര്‍ അത് അംഗീകരിച്ചിട്ടില്ല എന്ന് മാത്രം. പിന്നെ സര്‍ക്കാര്‍ എന്നത് ബുദ്ധിയും മനസ്സും ഉള്ള ഒന്നാണ് എന്ന് പറയാന്‍ പറ്റുമോ? അതാണ് വികലാംഗന് സംവരണം കൊടുക്കുമ്പോഴും ആന്തരികായവം നഷ്ടപെട്ടവന് അല്ലെങ്കില്‍ അവള്‍ക്കു സര്‍ക്കാര്‍ വക ഒന്നും കൊടുക്കാത്തത്. ഒരുപക്ഷെ ആന്തരികായവം കേടായാല്‍ അയാള്‍ മരിച്ചു പോയി എന്ന് കണക്കാക്കി ആണോ അതോ ആന്തരികായവം കേടായാലും ആധുനിക ശാസ്ത്ര വിദ്യയിലൂടെ ഒരാള്‍ക്ക് ജീവിക്കാന്‍ കഴിയും എന്ന കാര്യം ഭരണ വര്‍ഗ്ഗത്തിന് ആജ്ഞാതം ആയതു കൊണ്ടാണോ എന്നറിയില്ല, അങ്ങിനെ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ഒന്നും കൊടുക്കുന്നില്ല.
ഇന്ന് വൃക്ക, ലിവര്‍, ഹൃദയം തുടങ്ങിയ ആന്തരികായവം കേടായാല്‍ മറ്റുള്ളവരുടെ വച്ചു പിടിപ്പിക്കാന്‍ കഴിയും. കേരളത്തില്‍ രക്ത ദാനം ചെയ്യാത്തവര്‍ കുറവായിരിക്കും. കണ്ണുകള്‍ ദാനം ചെയ്യുന്നതിനെ കുറിച്ചു കേട്ടിട്ടില്ലാത്തവരും കുറവാണ്. എന്നാല്‍ വൃക്ക, കരള്‍, ഹൃദയം തുടങ്ങിയ അവയവ ദാനത്തെ കുറിച്ചു ഒരുപാട് പേരും അജ്ഞാതരാണ്. സ്വന്തം അവയവങ്ങള്‍ പോകുമ്പോഴാണ് പലരും ഇതിനെ കുറിച്ചു മനസ്സിലാക്കുന്നത് തന്നെ.
വൃക്ക പോയ ഒരാള്‍ അതി ദാരുണമായി വേദന അനുഭവിക്കുന്നു. കഠിനമായ അസ്വസ്ഥത ഉണ്ടാവുന്നത് കൂടാതെ ശ്വാസം കിട്ടാന്‍ കൂടി രോഗിക്ക് കഴിയില്ല. പിടഞ്ഞു മരിക്കും, ചികിത്സ കിട്ടിയില്ലെങ്കില്‍. ചികിത്സ എന്ന് വച്ചാല്‍ വെറും മരുന്ന് കഴിക്കുക മാത്രമല്ല വേണ്ടി വരുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ രക്തം മുഴുവന്‍ dialysis യന്ത്രത്തിലൂടെ കയറ്റി അരിച്ചെടുക്കണം. അധിക കാലമൊന്നും ഇങ്ങനെ പോവാനും പറ്റില്ല. മരിച്ചു പോകും. ഈ രക്ത ശുദ്ധീകരണത്തിന് ഒരു തവണ തന്നെ ആയിരം രൂപയില്‍ അധികം ആകും. മാസം ചികില്‍സക്ക് ഒരു ഇരുപതിനായിരം മുപ്പതിനായിരം രൂപ ഉണ്ടെങ്കില്‍ ഒരുമാതിരി കഴിഞ്ഞു പോവാം. എന്നാല്‍ നാലഞ്ചു മണിക്കൂര്‍ സമയം എടുക്കുന്ന ഈ പ്രക്രിയക്ക് രോഗിയുടെയും കൂടെ വരുന്ന ആളുടെയും ഒരു ദിവസം ചിലവാകും. രോഗിയെ ആശുപത്രിയില്‍ കൊണ്ട് പോവാന്‍ ഉള്ള ചിലവുകള്‍ ആശുപത്രിയുടെ അടുത്ത് വീട് എടുക്കാനുള്ള താമസ ചെലവ് ഇവയെല്ലാം വേറെ.
ഇതില്‍ നിന്നും കുറേ ഒക്കെ മോചനം കിട്ടണമെങ്കില്‍ വേറെ ഒരാളുടെ വൃക്ക രോഗിയില്‍ വച്ചു പിടിപ്പിക്കണം. ആരാണ് വൃക്ക കൊടുക്കുക? അടുത്ത സ്വന്തക്കാര്‍.. അമ്മ, ഭാര്യ, ഭര്‍ത്താവ്, മകന്‍, സഹോദരന്‍, സഹോദരി തുടങ്ങിയവര്‍..ഇവരൊക്കെ ഉള്ളവര്‍, മാത്രമല്ല, അവരൊക്കെ കൊടുക്കാന്‍ തയ്യാറായാല്‍ രോഗി ഭാഗ്യവാന്‍/ അല്ലെങ്കില്‍ ഭാഗ്യവതി . ജീവിക്കാന്‍ ഉള്ള സാധ്യത കുറെ കൂടി അവനു മുന്‍പില്‍ തുറക്കും.
അടുത്ത ബന്ധുക്കള്‍ വൃക്ക കൊടുത്തിലാ എങ്കില്‍ പിന്നെ രോഗിക്ക് പുറത്തു നിന്നും ആരെങ്കിലും കൊടുക്കണം. അത് മൂന്നു തരത്തിലാണ് നടക്കാന്‍ സാദ്ധ്യത.. ഒന്നുകില്‍ ഒരു ഉദാരമതി ദാനം ചെയ്യണം.. അങ്ങിനെ ഒക്കെ ഒരു ദാനം നടക്കുന്ന സ്ഥലം ഉണ്ടാവുമോ. അല്ലെങ്കില്‍ ദാനം എന്ന് വിളിച്ചാലും കൊടുക്കുന്ന ആള്‍ക്ക് പൈസ കൊടുത്തു വാങ്ങണം. അതിനു ആള്‍ക്കാര്‍ തയ്യാര്‍ ഉള്ളവര്‍ ഉണ്ട്. ദാരിദ്ര്യം, കടം മുതലായവ കാരണം ആത്മഹത്യ തന്നെ ആലോചിക്കുന്നവര്‍ ഉള്ളപ്പോള്‍ പൈസക്ക് അവയവം തരാന്‍ തയ്യാറുള്ളവര്‍ ഉണ്ട്. പക്ഷെ സര്‍ക്കാര്‍ അനുവാദം കിട്ടണം.. അത് അത്ര എളുപ്പം അല്ല. കാരണം വൃക്ക തട്ടിയെടുക്കല്‍ പെരുകിയത് കാരണം സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കി. സര്‍ക്കാര്‍ അനിങിനേ ആണല്ലോ. വികലമായ നിയമങ്ങള്‍ ഉണ്ടാക്കി നല്ലതും ചീത്തയും എല്ലാം ഒരുപോലെ വെള്ളത്തില്‍ കളയും ..
എന്നാല്‍ മരിച്ച ശവശരീരത്തിന്, കുറച്ചു സമയത്തിനകം ചീഞ്ഞളിഞ്ഞു മണ്ണായി പോവാനുള്ള മൃതശരീരത്തിന് ഒരു അവയവും ആവശ്യമില്ലാ. അതെല്ലാം അണുക്കള്‍ ഭക്ഷണം ആക്കുകയോ അല്ലെങ്കില്‍ ചൂളയില്‍ ഭസ്മം ആകുകയോ ചെയ്യും.. അത്ര തന്നെ.. എന്നാല്‍ വലിയ ഹൃദയം ഉള്ളവര്‍ക്ക് മാത്രമേ ഇങ്ങനെ ഒക്കെ ചിന്തിയ്ക്കാന്‍ സാദ്ധിക്കൂ.. സ്വന്തം ശരീരം മരണ ശേഷം ദാനം ചെയ്യുക എന്നത്.. ഒരാള്‍ അത് അംഗീകരിച്ചാല്‍ തന്നെ അയാളുടെ ബന്ധുക്കള്‍ക്കും അത് അംഗീകരിക്കാന്‍ കഴിയണം..
കേരളത്തില്‍ അങ്ങിനെ രണ്ടാമത്തെ മരണാന്തര അവയവ മാറ്റി വയ്കല്‍ ശസ്ത്രക്രിയ 2007 october മാസം അമൃതാ ആശുപത്രിയില്‍ നടന്നപ്പോ (ആദ്യത്തേതിനെ കുറിച്ചു അധികം അറിയില്ല) ഒരു ദിവംഗതന്‍ ആയ മഹാത്മാവിന്റെ ശരീരാവയവങ്ങള്‍ ജീവന്‍ രക്ഷിച്ചത് മൂന്നു പേരുടെ.. രണ്ടു പേര്‍ക്ക് കാഴ്ചയും നല്‍കി. അദ്ദേഹം ഇഹലോകം വെടിഞ്ഞു. അദ്ദേഹത്തിന്റെ മരിക്കാത്ത ഓര്‍മ്മകളുമായി കുടുംബാ അംഗങ്ങള്‍ മാത്രം അല്ല വേറെയും അഞ്ചു വീട്ടുകാര്‍ കേരളത്തില്‍ ഉണ്ട്.. അതില്‍ വിവിധ ജാതി മതസ്ഥര്‍ ഉണ്ടായിരുന്നു എന്നതും ഇവിടെ മതത്തിന്റെ പേരില്‍ വാള്‍ എടുക്കെണ്ടാവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.. ലിവര്‍ മലപ്പുറത്ത് ഒരു മുസ്ലിമിനാണ് കിട്ടിയത് ...
മരണാന്തര അവയവ ദാനം കേരളത്തില്‍ കൂടുതല്‍ നടക്കാന്‍ തുടങ്ങിയിട്ടുണ്ട്..
മൈസൂരില്‍ വച്ചു സുഹൃത്തുക്കള്‍ ആയ ഫാദര്‍ ചാക്കോവിനോട് ഞാന്‍ പറഞ്ഞു ഒരിക്കല്‍ : "ഫാദര്‍, നിങ്ങള്‍ ക്രിസ്ത്യാനികള്‍ വലിയ മനുഷ്യ സ്നേഹം പറയുന്നുണ്ടല്ലോ ..പക്ഷെ കേരളത്തില്‍ എത്ര ക്രിസ്ത്യാനികള്‍ അവയവദാനം ചെയ്തിട്ടുണ്ട്? അതിലും വലിയ ത്യാഗം വേറെ ഉണ്ടോ? കഷ്ടതയുടെ പടുകുഴുയില്‍ നിന്നും ഒരു വ്യക്തിയെ ജീവിതം കൊടുത്തു തിരിച്ചു കൊണ്ടുവരുന്നത് പോലെ... "
ഫാദര്‍ പറഞ്ഞു "ഞാന്‍ എന്റെ പള്ളിയില്‍ അതിനെ അനുകൂലിച്ചു പറയാറുണ്ട് " വര്‍ഷം ഒന്ന് കഴിഞ്ഞു..
ചിറമേല്‍ കുടുമാംഗം ആയ ഒരു ഫാദര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ വൃക്ക ഒരു ഹിന്ദുമതത്തില്‍ പെട്ട ഒരാള്‍ക്ക് ദാനം ചെയ്യുന്ന വാര്‍ത്ത പത്രത്തില്‍ വായിച്ചു. ഞാന്‍ ഫാദറിനു ഇമെയില്‍ ചെയ്തു. അത് ആ ഫാദറിന്റെ ബന്ധുവായ ഒരു ഫാദര്‍ തന്നെ ആയിരുന്നു. ഇന്ന് എനിക്ക് ഫാദറിന്റെ ഇമെയില്‍ കിട്ടി.. ഓപ്പറേഷന്‍ വിജയകരമായി നടന്നു എന്ന് അറിയിച്ചു കൊണ്ട്.. ക്രിസ്തുവിന്റെ യഥാര്‍ഥ ശിഷ്യന്മാര്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നതിന് തെളിവ്. പിന്നെ അറിഞ്ഞു സ്റ്റാന്‍ലി എന്ന ഒരു ബാലന്റെ അവയവങ്ങളും മരണന്തരം വീട്ടുകാര്‍ ദാനം ചെയ്തിട്ടുണ്ട് എന്ന്.. ഇനി ഞാന്‍ കാത്തിരിക്കുക ആണ് ഒരു മുസ്ലിം വ്യക്തിയും ഇതുപോലെ ചെയ്യുന്നത് കേള്‍ക്കാന്‍ വേണ്ടി.. ക്രിസ്ത്യന്‍ മുസ്ലിം പള്ളികളും അമ്പലങ്ങളും അവയവ ദാനം മഹാ ദാനം ആണെന്ന് പ്രഖ്യാപ്പിക്കുന്ന ദിവസത്തിന് വേണ്ടി ..
സഹോദരങ്ങള്‍ വഴക്കുണ്ടാക്കുംപോള്‍ ഓര്‍മ്മിക്കേണ്ട ഒരു കാര്യം അവയവം പോയാല്‍ ഏറ്റവും യോജിച്ച അവയവം സ്വന്തം രക്ത ബന്ധുവിന്റെ ആണ് എന്നതാണ്. മാനസികമായ വെറുപ്പ് ഒന്നും പ്രകൃതിയുടെ ഈ യോജിപ്പിന് തടസ്സം അല്ല.

Comments