Skip to main content

Posts

Showing posts from July, 2010

വ്യവസ്ഥിതിയുടെ ഭാഗമാവാത്തതാണ് അവരുടെ കുറ്റം

കാലത്ത് നടക്കാന്‍ പോകുമ്പോള്‍ കുറെ തെരുവ് നായ്ക്കള്‍ വിജനമായ തെരുവുകളില്‍ സന്തോഷത്തോടെ ഓടിയും ഓടിച്ചും പരസ്പരം ചാടി കളിച്ചും മറ്റും പല തരം കളികളില്‍ ഏര്‍പ്പെട്ടു പ്രഭാതം ആഘോഷിക്കുന്നത് കാണാറുണ്ട്. ഒരു കൂട്ടം നായ്ക്കളെ ഒരുമിച്ചു തെരുവില്‍ കാണുമ്പോള്‍ പേടി തോന്നാറുണ്ട്. ആക്രമിച്ചാലോ? പക്ഷെ ഇത് കാടല്ല, നഗര പ്രാന്തമാണെന്ന് അവയ്ക്ക് അറിയാം എന്ന് തോന്നുന്നു. മനുഷ്യരുമായി അധികം കളിയ്ക്കാന്‍ അവര്‍ മുതിരാറില്ല. പക്ഷെ അവര്‍ സ്വാതന്ത്ര്യത്തിന്റെ സന്തോഷം അനുഭവിക്കുന്നത് അവരുടെ മുഖങ്ങളില്‍ വ്യക്തം. പകല്‍ ഏതെങ്കിലും ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ കിടന്നുറങ്ങി രാത്രി പുറത്തിറങ്ങും. ഭരിക്കാനോ സ്നേഹിക്കണോ യജമാനന്മാരും യജമാനത്തികളും ഇല്ല. അതൊന്നും അവര്‍ക്ക് ആവശ്യമുള്ളതായി തോന്നിയില്ല. ഭക്ഷണം കിട്ടിയാല്‍ പിന്നെ ഇത്തരം ജീവിതമാണ് ഇഷ്ടപ്പെടുന്നത് എന്ന് തോന്നി. ഒരു ദിവസം അവരെ പിടിക്കാന്‍ പട്ടി പിടുത്തക്കാര്‍ വരും. അവര്‍ എവിടെ ഒളിച്ചാലും അവരെ പിടിക്കും. ആരുടേയും സ്വന്തമല്ലെങ്കില്‍ അവര്‍ സമൂഹത്തിന്റെ ശത്രുക്കള്‍ ആണ്. കൊല്ലാനാണ് വിധി. കൊല്ലുക  എന്ന് വച്ചാല്‍ ഓമനിച്ചു കൊല്ലാന്‍ പറ്റില്ല എന്ന് പട്ടിപിടുത്തക്കാര്‍ക്ക...

മനുഷ്യരാശി സാങ്കേതിക വിപ്ലവത്തിലൂടെ മുന്നോട്ട്

വിവര സാങ്കേതിക വിപ്ലവം അടുത്ത കാലത്ത് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ വച്ച് നോക്കുമ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ എന്താവും സ്ഥിതി എന്ന് ആലോചിക്കാന്‍ കൂടി വയ്യ. മനുഷ്യരാശിയുടെ വളര്‍ച്ചകള്‍ പലതും രക്ത രൂക്ഷിതവും അല്ലാത്തതും ആയ ജനകീയ മുന്നേറ്റങ്ങളില്‍ കൂടിയായിരുന്നു ഇതുവരെ. രാജഭരണം, കോളനിവാഴ്ച, ജന്മിത്തം, സാമൂഹിക അസമത്വങ്ങള്‍ എന്നിങ്ങനെ പല വ്യവസ്ഥിതികളും ഇല്ലാതായത് അത്തരത്തിലുള്ള വിപ്ലവങ്ങള്‍ ലോകമെമ്പാടും ഉണ്ടായിട്ടാണ്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിനവസാനം ഉണ്ടായ വിവരസാങ്കേതിക വിപ്ലവം ഒരുപാട് സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാരുടെ കയ്യിലും മൊബൈല്‍ ഫോണ്‍, ലോകത്തെ സര്‍വരുമായും വീട്ടിലിരുന്നു കണ്ടുകൊണ്ടു സംസാരിക്കാന്‍ കഴിയുക, ലോകത്ത് ഏറ്റവും വികസിത നഗരത്തിലെ കുട്ടികള്‍ക്ക് ലഭിക്കുന്ന ലൈബ്രറി സൌകര്യങ്ങള്‍ നമ്മുടെ നാട്ടിലും കാട്ടിലും ജീവിക്കുന്നവര്‍ക്ക് ലഭ്യമാവുക, വീട്ടിലിരുന്നു ടി.വി. യില്‍ ഇതു സിനിമയും എപ്പോ വേണമെങ്കിലും കാണാന്‍ കഴിയുക ഇതെല്ലാം ഒരു irupath വര്‍ഷം മുന്‍പ് വരെ നമുക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ലായിരുന്നു.