Skip to main content

Posts

Heaven and Hell

There is no heaven or hell that you will experience after death. Scientifically, our brain is what we are. It is similar to an electronic circuit. When it switches of it is no more. When people die they will be no more. The electronic circuit is dead. That is all. Then why all these hype? The entire happenings and feelings that one experience in this world is created by his senses and recorded in the brain -his past and present and future. All relationships too exist only as long as brain exist. Those people who suffer brain diseases or damage do not even recognize their close ones. Therefore it is clear that the concept of heaven and hell is in this earth. You should try to make this earth a heaven. How can you do it? Heaven and hell You find people with kind hearts, good feelings, smiling faces and behaviors. In hell you find cruel people, with unkind hearts, rude behavior and angry faces. In heaven there is prosperity, enough food to eat, and good shelters. In hell you don...
Recent posts

വ്യവസ്ഥിതിയുടെ ഭാഗമാവാത്തതാണ് അവരുടെ കുറ്റം

കാലത്ത് നടക്കാന്‍ പോകുമ്പോള്‍ കുറെ തെരുവ് നായ്ക്കള്‍ വിജനമായ തെരുവുകളില്‍ സന്തോഷത്തോടെ ഓടിയും ഓടിച്ചും പരസ്പരം ചാടി കളിച്ചും മറ്റും പല തരം കളികളില്‍ ഏര്‍പ്പെട്ടു പ്രഭാതം ആഘോഷിക്കുന്നത് കാണാറുണ്ട്. ഒരു കൂട്ടം നായ്ക്കളെ ഒരുമിച്ചു തെരുവില്‍ കാണുമ്പോള്‍ പേടി തോന്നാറുണ്ട്. ആക്രമിച്ചാലോ? പക്ഷെ ഇത് കാടല്ല, നഗര പ്രാന്തമാണെന്ന് അവയ്ക്ക് അറിയാം എന്ന് തോന്നുന്നു. മനുഷ്യരുമായി അധികം കളിയ്ക്കാന്‍ അവര്‍ മുതിരാറില്ല. പക്ഷെ അവര്‍ സ്വാതന്ത്ര്യത്തിന്റെ സന്തോഷം അനുഭവിക്കുന്നത് അവരുടെ മുഖങ്ങളില്‍ വ്യക്തം. പകല്‍ ഏതെങ്കിലും ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ കിടന്നുറങ്ങി രാത്രി പുറത്തിറങ്ങും. ഭരിക്കാനോ സ്നേഹിക്കണോ യജമാനന്മാരും യജമാനത്തികളും ഇല്ല. അതൊന്നും അവര്‍ക്ക് ആവശ്യമുള്ളതായി തോന്നിയില്ല. ഭക്ഷണം കിട്ടിയാല്‍ പിന്നെ ഇത്തരം ജീവിതമാണ് ഇഷ്ടപ്പെടുന്നത് എന്ന് തോന്നി. ഒരു ദിവസം അവരെ പിടിക്കാന്‍ പട്ടി പിടുത്തക്കാര്‍ വരും. അവര്‍ എവിടെ ഒളിച്ചാലും അവരെ പിടിക്കും. ആരുടേയും സ്വന്തമല്ലെങ്കില്‍ അവര്‍ സമൂഹത്തിന്റെ ശത്രുക്കള്‍ ആണ്. കൊല്ലാനാണ് വിധി. കൊല്ലുക  എന്ന് വച്ചാല്‍ ഓമനിച്ചു കൊല്ലാന്‍ പറ്റില്ല എന്ന് പട്ടിപിടുത്തക്കാര്‍ക്ക...

മനുഷ്യരാശി സാങ്കേതിക വിപ്ലവത്തിലൂടെ മുന്നോട്ട്

വിവര സാങ്കേതിക വിപ്ലവം അടുത്ത കാലത്ത് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ വച്ച് നോക്കുമ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ എന്താവും സ്ഥിതി എന്ന് ആലോചിക്കാന്‍ കൂടി വയ്യ. മനുഷ്യരാശിയുടെ വളര്‍ച്ചകള്‍ പലതും രക്ത രൂക്ഷിതവും അല്ലാത്തതും ആയ ജനകീയ മുന്നേറ്റങ്ങളില്‍ കൂടിയായിരുന്നു ഇതുവരെ. രാജഭരണം, കോളനിവാഴ്ച, ജന്മിത്തം, സാമൂഹിക അസമത്വങ്ങള്‍ എന്നിങ്ങനെ പല വ്യവസ്ഥിതികളും ഇല്ലാതായത് അത്തരത്തിലുള്ള വിപ്ലവങ്ങള്‍ ലോകമെമ്പാടും ഉണ്ടായിട്ടാണ്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിനവസാനം ഉണ്ടായ വിവരസാങ്കേതിക വിപ്ലവം ഒരുപാട് സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാരുടെ കയ്യിലും മൊബൈല്‍ ഫോണ്‍, ലോകത്തെ സര്‍വരുമായും വീട്ടിലിരുന്നു കണ്ടുകൊണ്ടു സംസാരിക്കാന്‍ കഴിയുക, ലോകത്ത് ഏറ്റവും വികസിത നഗരത്തിലെ കുട്ടികള്‍ക്ക് ലഭിക്കുന്ന ലൈബ്രറി സൌകര്യങ്ങള്‍ നമ്മുടെ നാട്ടിലും കാട്ടിലും ജീവിക്കുന്നവര്‍ക്ക് ലഭ്യമാവുക, വീട്ടിലിരുന്നു ടി.വി. യില്‍ ഇതു സിനിമയും എപ്പോ വേണമെങ്കിലും കാണാന്‍ കഴിയുക ഇതെല്ലാം ഒരു irupath വര്‍ഷം മുന്‍പ് വരെ നമുക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ലായിരുന്നു.

ഭൂമിക്കു ജീവനുണ്ട്

നാം എന്തിനു ജീവിക്കുന്നു? ഒരു വലിയ ജീവിക്ക് വേണ്ടി. ഭൂമീദേവി എന്ന ഒരു ജീവിക്ക് വേണ്ടിയാണ് നാം ജീവിക്കുന്നത്. തമാശയല്ല. ജെയിംസ്‌ ലവ് ലോക്ക് എന്ന ഒരു ശാസ്ത്രഞ്ജന്‍ ഉണ്ടാക്കിയ സിദ്ധാന്തമാണ്‌ ഇത്. സിദ്ധാന്തത്തിന്റെ പേര് "ഭൂമീദേവി സിദ്ധാന്തം" എന്ന് വേണമെങ്കില്‍ പറയാം. ഇംഗ്ലീഷില്‍ Gaia Hypothesis അദ്ദേഹത്തിനെ നാസ ഒരു പഠനം ഏല്‍പ്പിച്ചതാണ് ഈ സിദ്ധാന്തത്തില്‍ കലാശിച്ചത്. അദ്ദേഹം ബഹിരാകാശത്തു നിന്ന് ഭൂമിയെ നോക്കുന്നതായി സങ്കല്‍പ്പിച്ചു. അപ്പോള്‍ അദ്ദേഹത്തിന് തോന്നിയത്‌, ഇത്രയും ഗ്രഹങ്ങള്‍ ഉണ്ടായിട്ടു നീലയായി കാണുന്ന ഗ്രഹം ഭൂമി മാത്രമാണല്ലോ. ഇത് ജീവനുള്ള ഗ്രഹമാണ്. ഇത് ജീവിക്കുന്ന ഒരു ജീവിയാണ്. പിന്നെ ചിന്തിച്ചപ്പോള്‍ എല്ലാം അതിനെ പിന്താങ്ങുന്ന പ്രതിഭാസങ്ങള്‍ ആണ് ഭൂമിയില്‍ നടക്കുന്നത് എന്ന് കണ്ടെത്തി. നമ്മുടെ ശരീരം പോലെ തന്നെ ശരീരം ഉള്ള ഭീമാകാരമായ ഒരു ജീവി ആണ് ഭൂമി. ജീവന്‍ ഉള്ളത് കൊണ്ടാണ് നമ്മുടെ ശരീരത്തില്‍ രക്ത ചമ്ക്രണവും, താപനില നില നില്‍ക്കുന്നതും, കെമിസ്ട്രി മാറാതെ ശരീരം നില നിറുത്തുന്നതും. അത് പോലെ ഭൂമിയിലും ജീവന്‍ ഉള്ളത് കൊണ്ടാണ് ഭൂമിയില്‍ താപനിലയും, അന്തരീക്ഷത്തിലെ വായുവിന്...

വരകള്‍ സസ്യഭുക്കിന്റെയും മാംസഭുക്കിന്റെയും

"ഞാന്‍ ഇതുവരെ ഇറച്ചി തിന്നിട്ടില്ല. ചിക്കന്‍ പോലും," ഇത് പറയുമ്പോള്‍ പലരും വ്യത്യസ്തമായ രീതിയില്‍ ആണ് പ്രതികരിക്കുന്നത്. ചിലര്‍ അങ്ങിനെ ജീവിച്ചാല്‍ ഉണ്ടാവുന്ന പോഷക കുറവിനെ കുറിച്ച് വാദിക്കാന്‍ വരും. അപ്പൊ ഞാന്‍ പറയും, "ഇന്ത്യയില്‍ ആയിര കണക്കിന് വര്‍ഷങ്ങള്‍ സസ്യഭുക്കുകള്‍ ജീവിച്ചു. പ്രത്യകിച്ചും ബ്രാഹ്മണര്‍. അവര്‍ക്കൊന്നും പ്രത്യേകിച്ചൊന്നും പറ്റീട്ടില്ലലോ. ഒരുപാട് പട്ടന്മാരും ബുദ്ധിശാലികളും, അവരുടെ പെണ്ണുങ്ങള്‍ സുന്ദരികളും ആയിരുന്നു. പിന്നെന്താ." ചിലര്‍ പറയും, "അതാ നല്ലത്, കുറെ രോഗങ്ങള്‍ കുറഞ്ഞു കിട്ടും. പക്ഷെ ഞങ്ങള്‍ക്ക്‌ നോണ്‍ വെജ് കഴിക്കാതിരിക്കാന്‍ പറ്റില്ല." അപ്പൊ ഞാന്‍ പറയാറ്‌, "ഓ, ഞാന്‍ ആരോഗ്യപരമായ കാരണം കൊണ്ടല്ല വെജ് ആയത്. എനിക്ക് ജീവികളെ കൊല്ലുന്നത് ഇഷ്ടമല്ല. ഞാന്‍ കഴിക്കുന്നത് ചോരയും ചലവും ഒക്കെ ഉള്ള ഒരു ജീവി, തന്റെ ജീവന് വേണ്ടി പ്രാണ വേദന കൊണ്ട് പിടഞ്ഞിട്ടും അത് വക വയ്ക്കാതെ അതിനെ കൊന്നു എടുക്കുന്ന മാംസം എനിക്ക് ഇഷ്ടം അല്ലാത്തോണ്ടാണ്."

ആധാരം എഴുത്തുകാരന്‍ ആവുക

പണ്ട് ബോബനും മോളിയിലും വായിച്ചത് ഓര്‍ക്കുന്നു... "അയാള്‍ എഴുത്തു കാരന്‍ എന്ന് പറഞ്ഞത് നേരാ .. ആധാരമെഴുത്താ പണി ". ആധാരമെഴുത്തുകാരന്‍ സാഹിത്യമെഴുത്തുകാരനെകാള്‍ മോശപെട്ടവന്‍ എന്നാ ധ്വനി. ആ  ധ്വനി യും മനസ്സില്‍ കരുതി മലയാളി കഴിഞ്ഞു. ഞാനും. എന്നാല്‍ കഴിഞ്ഞ ദിവസം ആ ധാരണ തിരുത്തി. ആധാരമെഴുത്തുകാരന്‍ തന്നെ കേമന്‍. എഴുത്തുകാരനും ആധാരമെഴുത്തുകാരനും വിവാഹം കഴിക്കാന്‍ വന്നാല്‍ രണ്ടാത്തവന് മകളെ കെട്ടിച്ചു കൊടുക്കുക. കാരണം.. എട്ടു ലക്ഷത്തിനു മേല്‍ സ്ഥല വില യുള്ള ആധാരങ്ങള്‍ എഴുതുമ്പോള്‍ എഴുത്തുകാരന്റെ കൂലി 7500 സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ആഗസ്ത്‌ 2009 മുതല്‍. എന്റെ ഒരു ചങ്ങാതി പതിനേഴു ലക്ഷം വില കൊടുത്ത സ്ഥലം പതിനൊന്നു ലക്ഷം വില കാണിച്ചു കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തപ്പോള്‍ ആധാരമെഴുത്ത് കാരന്‍ വാങ്ങിയത്‌ 10750 രൂപ. സബ് രേജിസ്ട്രാര്‍ ക്ക് കൊടുക്കാന്‍ സാധാരണ നിലവിലുള്ള മുവായിരം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല. ആയിരമേ കൊടുത്തുള്ളൂ. പിന്നെ സ്ഥലം അളന്നതും എല്ലാം കൂടിയാണ് ഈ തുക. രശീത്‌ ഇല്ല. പണ്ടത്തെ പോലെ അത്ര കഷ്ടപ്പെട്ട പണിയൊന്നും അല്ല ആധാരമെഴുത്ത്‌. കമ്പ്യൂട്ടെരില്‍ എല്ലാം ഏറ്റിട്ടുണ്ടാവ...