"ഞാന്‍ ഇതുവരെ ഇറച്ചി തിന്നിട്ടില്ല. ചിക്കന്‍ പോലും," ഇത് പറയുമ്പോള്‍ പലരും വ്യത്യസ്തമായ രീതിയില്‍ ആണ് പ്രതികരിക്കുന്നത്. ചിലര്‍ അങ്ങിനെ ജീവിച്ചാല്‍ ഉണ്ടാവുന്ന പോഷക കുറവിനെ കുറിച്ച് വാദിക്കാന്‍ വരും. അപ്പൊ ഞാന്‍ പറയും, "ഇന്ത്യയില്‍ ആയിര കണക്കിന് വര്‍ഷങ്ങള്‍ സസ്യഭുക്കുകള്‍ ജീവിച്ചു. പ്രത്യകിച്ചും ബ്രാഹ്മണര്‍. അവര്‍ക്കൊന്നും പ്രത്യേകിച്ചൊന്നും പറ്റീട്ടില്ലലോ. ഒരുപാട് പട്ടന്മാരും ബുദ്ധിശാലികളും, അവരുടെ പെണ്ണുങ്ങള്‍ സുന്ദരികളും ആയിരുന്നു. പിന്നെന്താ." ചിലര്‍ പറയും, "അതാ നല്ലത്, കുറെ രോഗങ്ങള്‍ കുറഞ്ഞു കിട്ടും. പക്ഷെ ഞങ്ങള്‍ക്ക് നോണ്‍ വെജ് കഴിക്കാതിരിക്കാന്‍ പറ്റില്ല." അപ്പൊ ഞാന്‍ പറയാറ്, "ഓ, ഞാന്‍ ആരോഗ്യപരമായ കാരണം കൊണ്ടല്ല വെജ് ആയത്. എനിക്ക് ജീവികളെ കൊല്ലുന്നത് ഇഷ്ടമല്ല. ഞാന്‍ കഴിക്കുന്നത് ചോരയും ചലവും ഒക്കെ ഉള്ള ഒരു ജീവി, തന്റെ ജീവന് വേണ്ടി പ്രാണ വേദന കൊണ്ട് പിടഞ്ഞിട്ടും അത് വക വയ്ക്കാതെ അതിനെ കൊന്നു എടുക്കുന്ന മാംസം എനിക്ക് ഇഷ്ടം അല്ലാത്തോണ്ടാണ്."
Comments