പണ്ട് ബോബനും മോളിയിലും വായിച്ചത് ഓര്‍ക്കുന്നു... "അയാള്‍ എഴുത്തു കാരന് എന്ന് പറഞ്ഞത് നേരാ .. ആധാരമെഴുത്താ പണി ". ആധാരമെഴുത്തുകാരന്‍ സാഹിത്യമെഴുത്തുകാരനെകാള്‍ മോശപെട്ടവന്‍ എന്നാ ധ്വനി. ആ ധ്വനി യും മനസ്സില്‍ കരുതി മലയാളി കഴിഞ്ഞു. ഞാനും.
എന്നാല്‍ കഴിഞ്ഞ ദിവസം ആ ധാരണ തിരുത്തി. ആധാരമെഴുത്തുകാരന്‍ തന്നെ കേമന്‍. എഴുത്തുകാരനും ആധാരമെഴുത്തുകാരനും വിവാഹം കഴിക്കാന്‍ വന്നാല്‍ രണ്ടാത്തവന് മകളെ കെട്ടിച്ചു കൊടുക്കുക. കാരണം..
എട്ടു ലക്ഷത്തിനു മേല്‍ സ്ഥല വില യുള്ള ആധാരങ്ങള്‍ എഴുതുമ്പോള്‍ എഴുത്തുകാരന്റെ കൂലി 7500 സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ആഗസ്ത് 2009 മുതല്‍. എന്റെ ഒരു ചങ്ങാതി പതിനേഴു ലക്ഷം വില കൊടുത്ത സ്ഥലം പതിനൊന്നു ലക്ഷം വില കാണിച്ചു കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തപ്പോള്‍ ആധാരമെഴുത്ത് കാരന് വാങ്ങിയത് 10750 രൂപ. സബ് രേജിസ്ട്രാര്‍ ക്ക് കൊടുക്കാന്‍ സാധാരണ നിലവിലുള്ള മുവായിരം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല. ആയിരമേ കൊടുത്തുള്ളൂ. പിന്നെ സ്ഥലം അളന്നതും എല്ലാം കൂടിയാണ് ഈ തുക. രശീത് ഇല്ല.
പണ്ടത്തെ പോലെ അത്ര കഷ്ടപ്പെട്ട പണിയൊന്നും അല്ല ആധാരമെഴുത്ത്. കമ്പ്യൂട്ടെരില്‍ എല്ലാം ഏറ്റിട്ടുണ്ടാവും. രണ്ടോ മൂന്നോ ദിവസം അര മണിക്കൂര്‍ നേരം വീതം വാങ്ങുന്നവനും വില്ക്കുന്നവനും ആയി സംസാരിച്ചിട്ടു അവരുടെ പേര് വിവരങ്ങള്‍ എടുക്കണം. കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്യണം. അത്ര തന്നെ. കൂടിയാല്‍ എട്ടു പത്ത് പേപ്പര്‍ ചിലവാകും. രൂപ പതിനായിരം.
നികുതിയോന്നും വേണ്ട.
ദിവസം ഒരു ആധാരമെന്കിലും രേജിസ്റെര്‍ ചെയ്യാന്‍ കിട്ടാതിരിക്കില്ല. ഒരു മാസം ഇരുപതു ദിവസം രേജിസ്ട്രറേന്‍ ചെയ്താല്‍ മാസ വരുമാനം രണ്ട ലക്ഷം രൂപ. ആര്‍ക്കു കിട്ടും ഇത്ര വരുമാനം നാട്ടില്‍. വസ്തു ബ്രോകെര്മാര് ചെയ്യുന്ന പണി പോലും ഇവര്‍ക്ക് ചെയ്യേണ്ട. ഒരു ഡോക്ടര്‍ പതിനായിരം രൂപ ഉണ്ടാക്കണമെങ്കില്‍ നൂറു രോഗികളെ പരിശോധിക്കണം. ഒരു രോഗി നൂറു രൂപ കൊടുത്താല്‍. പത്തിരുപതു വര്‍ഷം പ്രവൃത്തി പരിചയം ഉള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ശമ്പളം മാസം നാല്പതോ നാല്പത്തി അയ്യായിരമോ. എന്നാല്‍ ആധാരമെഴുത്തുകാരന്‍ ഈ വക ആള്‍ക്കാരുടെ റിസ്ക് ഒന്നും ഇല്ല. ആരുടേയും അറ്റന്റന്‍സ് ബുക്കില്‍ ഒപ്പ് വയ്ക്കേണ്ട. ഒരു ബോസ്സും അയാളെ ഭരിക്കുകയും ഇല്ല. വീടിനു അടുത്തുള്ള രജിസ്റ്റര്‍ ആപ്പീസിനു മുന്നില്‍ ഒരു കട ഇടുക. ഒന്ന് രണ്ടു ആള്‍ക്കാരെയും വയ്ക്കുക. രേജിസ്ട്രാര്‍ മുതലായ സര്‍ക്കാര്‍ "സേവകന്/സേവിക മാരെ" "കാണുക " ഇതൊക്കെ തന്നെ..
എന്തിനാ മലയാളികളെ കഷ്ടപ്പെട്ട് ഗള്‍ഫിലും പോയി, അല്ലെങ്കില്‍ എഞ്ചിനീയറിംഗ്, മെഡിസിന് ഇതൊക്കെ പഠിച്ചു വെറുതെ ജീവിതം പാഴാക്കുന്നത്. ഇവിടെ നാട്ടില്‍ സ്വര്‍ഗ്ഗം ഉള്ളപ്പോ.

Comments