"ഞാന്‍ ഇതുവരെ ഇറച്ചി തിന്നിട്ടില്ല. ചിക്കന്‍ പോലും," ഇത് പറയുമ്പോള്‍ പലരും വ്യത്യസ്തമായ രീതിയില്‍ ആണ് പ്രതികരിക്കുന്നത്. ചിലര്‍ അങ്ങിനെ ജീവിച്ചാല്‍ ഉണ്ടാവുന്ന പോഷക കുറവിനെ കുറിച്ച് വാദിക്കാന്‍ വരും.
അപ്പൊ ഞാന്‍ പറയും, "ഇന്ത്യയില്‍ ആയിര കണക്കിന് വര്‍ഷങ്ങള്‍ സസ്യഭുക്കുകള്‍ ജീവിച്ചു. പ്രത്യകിച്ചും ബ്രാഹ്മണര്‍. അവര്‍ക്കൊന്നും പ്രത്യേകിച്ചൊന്നും പറ്റീട്ടില്ലലോ. ഒരുപാട് പട്ടന്മാരും ബുദ്ധിശാലികളും, അവരുടെ പെണ്ണുങ്ങള്‍ സുന്ദരികളും ആയിരുന്നു. പിന്നെന്താ."
ചിലര്‍ പറയും, "അതാ നല്ലത്, കുറെ രോഗങ്ങള്‍ കുറഞ്ഞു കിട്ടും. പക്ഷെ ഞങ്ങള്‍ക്ക് നോണ്‍ വെജ് കഴിക്കാതിരിക്കാന്‍ പറ്റില്ല."
അപ്പൊ ഞാന്‍ പറയാറ്, "ഓ, ഞാന്‍ ആരോഗ്യപരമായ കാരണം കൊണ്ടല്ല വെജ് ആയത്. എനിക്ക് ജീവികളെ കൊല്ലുന്നത് ഇഷ്ടമല്ല. ഞാന്‍ കഴിക്കുന്നത് ചോരയും ചലവും ഒക്കെ ഉള്ള ഒരു ജീവി, തന്റെ ജീവന് വേണ്ടി പ്രാണ വേദന കൊണ്ട് പിടഞ്ഞിട്ടും അത് വക വയ്ക്കാതെ അതിനെ കൊന്നു എടുക്കുന്ന മാംസം എനിക്ക് ഇഷ്ടം അല്ലാത്തോണ്ടാണ്."
"അത് ശരിയാണ്. പക്ഷെ അത് പ്രകൃതീ നിയമം അല്ലേ?" ഒരു സുഹൃത്ത്
"ആണ്. പ്രകൃതിനിയമങ്ങള്‍ ക്രൂരമാണ്. ഒരു ജീവിയെ തിന്നാതെ വേറൊരു ജീവിക്ക് ജീവിക്കാന്‍ പറ്റാത്ത രീതിയില്‍ ആണല്ലോ ഉണ്ടാക്കി വച്ചിരിക്കുന്നത്. അതോണ്ടായിരിക്കും പ്രകൃതിക്ക് എന്നെ ഇഷ്ടമല്ല," ഞാന്‍ പറയും. "പിന്നെ പ്രകൃതീ നിയമം അനുസരിച്ചേ പോകാവൂ എന്ന് പറഞ്ഞാല്‍, എങ്കില്‍ നമ്മള്‍ മനുഷ്യര്‍ എല്ലാ കാര്യത്തിലും പ്രകൃതീ നിയമങ്ങള്‍ പാലിച്ചു പോരണം, ഭക്ഷണ കാര്യത്തില്‍ മാത്രം പോര. പട്ടീം പൂച്ചേം അവരുടെ മക്കളെ പത്തു മുപ്പതു വയസ്സ് വരെ വളര്‍ത്താറില്ല. നമ്മള്‍ മനുഷ്യര്‍ വളര്‍ത്തുന്നു. അവര്‍ തോന്നുമ്പോള്‍ പെണ്ണിനെ കേറി പണിയും. ചിലപ്പോ സ്വന്തം മക്കള്‍ ആയിരിക്കും. നമ്മള്‍ അങ്ങിനെ അല്ലാലോ. പിന്നെ ഭക്ഷണ കാര്യത്തില്‍ മാത്രം പ്രകൃതി അനുസരിച്ചേ പോവൂ എന്ന് നിര്‍ബന്ധം ന്യായീകരിക്കാന്‍ പറ്റില്ല," ഞാന്‍ വാദിക്കും.
എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ്. പല മൃഗങ്ങളുടെയും ഭംഗിയും സ്നേഹവും എനിക്ക് കണ്ടില്ലെന്നു വയ്ക്കാന്‍ പറ്റില്ല. ഞാന്‍ വളര്‍ത്തിയ പൂച്ചകളും തത്തയും എന്നും എന്റെ മനസ്സില്‍ ഉണ്ടാവും. സ്നേഹിക്കാന്‍ കഴിവുള്ള ഒന്നിനേം കൊല്ലരുത് എന്നാണു എന്റെ പക്ഷം.
മാംസഭുക്കുകള്‍ക്ക് ഇതിനും മറുപടി ഉണ്ട്: "അപ്പോള്‍ നിങ്ങള്‍ കഴിക്കുന്ന സസ്യങ്ങള്‍ക്ക് ജീവന്‍ ഇല്ലേ." ഞാന്‍ പറയും, "ഉണ്ട്. പക്ഷെ നമുക്ക് എവിടെ എങ്കിലും ഒരു വര വരക്കണമല്ലോ. ഞാന്‍ വരച്ചത് സസ്യങ്ങളുടെ അതിര്‍ത്തിയില്‍ ആണ്. ചിലര്‍ പാലും മുട്ടയും പോലും കഴിക്കില്ല. അവയും നോണ്‍ വെജ് തന്നെയാണ് ഒരു അര്‍ഥത്തില്‍. പിന്നെ ഹിംസാത്മകത കുറവാണ് എന്ന് മാത്രം. ഞാന്‍ സമ്മതിക്കുന്നു."
എന്നിട്ട് ഞാന്‍ തിരിച്ചു ചോദിക്കും: "നിങ്ങളും ഒരു വര വരച്ചിട്ടില്ലേ? നോണ്‍ വെജ് ആണ് എന്ന് വച്ചു നിങ്ങള്‍ എലിയെയും പാറ്റയേയും കഴിക്കാറുണ്ടോ? പാമ്പിനെയും ഇയാം പാറ്റകളെയും തിന്നാറുണ്ടോ? നിങ്ങള്‍ക്ക് അവ അറയ്ക്കും അതുപോലെ തെന്നെയാണ് സസ്യഭുക്കിനു മാംസാഹാരവും. ചിക്കന്‍ എന്ന് വച്ചാല്‍ സസ്യഭുക്കിന്റെ മനസ്സില്‍, തലയില്ലാതെ ചോരയോലിപ്പിച്ചു കിടന്നു പിടയുന്ന ഒരു പക്ഷി ആണ് ഓര്‍മ വരുക. അത് അവര്‍ക്ക് ഓക്കാനം വരുത്തും. എലിയെയും പട്ടിയെയും തിന്നുന്നത് ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വരാറില്ലേ. അത് പോലെ."
മനുഷ്യ സംസ്കാരത്തിന്റെ വളര്‍ച്ച പ്രകൃതിയുടെ പല സ്വഭാവങ്ങളും ഉപേക്ഷിച്ചിട്ട് തന്നെ ആണ്. ഡിസ്കവറി ചാനലില്‍ കാട്ടുപോത്തുകളുടെ കൂട്ടത്തെ കണ്ടിട്ടില്ലേ. സിംഹം ഓടിക്കുമ്പോള്‍ അവ നാനാ ഭാഗത്തേക്കും ഓടും. അവ പരസ്പരം സഹകരിച്ചു സിംഹത്തിന്റെ കൂട്ടത്തിലേക്ക് പാഞ്ഞു കയറിയിരുന്നെങ്കില്‍ ഒരു സിംഹം പോലും ജീവിച്ചിരിക്കില്ല. മനുഷ്യന്‍ ബുദ്ധി ഉപയോഗിച്ചു സഹകരിച്ചു പ്രവര്‍ത്തിച്ചു. അത് കൊണ്ടാണ് ഭൂമിയില്‍ മനുഷ്യന്‍ ആധിപത്യം സ്ഥാപിച്ചത്. സഹകരണവും സ്നേഹവും കാരണമാണ് മനുഷ്യരാശി വളര്‍ന്നത്. സ്വന്തം കാര്യം നോക്കി നടക്കുന്ന മറ്റു മൃഗങ്ങള്‍ക്ക് വിധി വംശ നാശമാണ്. അത് കൊണ്ട് മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും ജീവിക്കുകയും മനുഷ്യര്‍ക്ക് പറ്റിയതാണ്. ഏറ്റവും നിഷ്കളങ്കവും ശാന്തവും ആയ ഭാവങ്ങളില്‍ മനുഷ്യന്റെ മനസ്സില്‍ വരുന്നത് മാനും, മയിലും, പ്രാവും, കിളികളും ഒക്കെ ആണ്. മിക്ക പ്രണയഗാനങ്ങളിലും നാം മാനിനേയും തുമ്പിയേയും പക്ഷികളെയും കുറിച്ചു പറയും. അവയെ പരാമര്‍ശിക്കാത്ത പ്രണയ ഗാനങ്ങള്‍ കുറവാണ്. കുട്ടികള്‍ക്ക് മൃഗങ്ങളെ കാണാന്‍ എന്തിഷ്ടമാണ്. ഒരു പൂച്ചകുട്ടിയെ നിങ്ങളുടെ കുട്ടിക്ക് കളിക്കാന്‍ കൊടുക്കൂ. അതിന്റെ ജീവിതം എത്ര സന്തോഷകരമാവും എന്ന് പറയാനില്ല. എന്നിട്ടും സ്വാര്‍തത മൂലം മനുഷ്യന്‍ ഇവയോട് എല്ലാം നിസ്സംഗതയോടും ക്രൂരതയോടും കൂടി പെരുമാറുന്നു.
മട്ടനും ബീഫും കഴിക്കുന്ന എത്ര പേര്‍ ആടിനെയും മാടിനെയും കൊല്ലുന്നത് കാണാന്‍ ധൈര്യം കാണിക്കും എന്നറിയില്ല. മനസ്സിനെ വഞ്ചിക്കാതെ ജീവിക്കുന്നവര്‍ കുറവാ. സ്നേഹിച്ചു സ്വന്തം വീട്ടിലെ അംഗം പോലെ വളര്‍ത്തുന്ന പശുവിനെ പ്രായമാവുമ്പോള്‍ കൊല്ലാന്‍ വില്‍ക്കുന്നു. വീട്ടിലെ കുട്ടിക്ക് അത് സഹിക്കൂല. നമ്മള്‍ അതിനു ന്യായീകരണം ഉണ്ടാക്കുന്നു. അതുപോലെ തന്നെയാണ് ഏത് കുറ്റവാളിയും. അവരുടെ പ്രവൃത്തിക്ക് അവര്‍ക്ക് ന്യായീകരണം ഉണ്ട്. ഇരുപത് പെണ്ണുങ്ങളെ വഞ്ചിച്ചു കൊന്ന മംഗലാപുരം കാരനും പറയും, "അല്ലാതെ എനിക്കെങ്ങിനെയാ പെണ്ണിനെ കിട്ടുക."
എന്റെ ചങ്ങാതി ബാബുരാജ് ചോദിച്ചു ഒരിക്കല്‍: "മൃഗങ്ങളെ ഒക്കെ കൊല്ലാതെ എങ്ങിനെയാ ജീവിക്കുക. ചുറ്റും സിംഹവും പുലിയും ഉള്ള സ്ഥലത്ത് എങ്ങിനെ കഴിയും," അതിനു ഉത്തരം ഇതുവരെ കണ്ടെത്തിയിട്ടില്ല. ശരിയാണ്. ഹിംസയുടെ ഫലങ്ങള്‍ ഞാനും അനുഭവിക്കുന്നുണ്ട്. പരോക്ഷമായി. പക്ഷെ എങ്കിലും ഞാന്‍ വെജ് തന്നെ ആയിരിക്കും. മുട്ട കഴിക്കും. അത് ഭ്രൂണാവസ്ഥയിലും മുന്‍പുള്ള ഒരു അവസ്ഥയാണ്. ഇഷ്ടമായിട്ടല്ല. എങ്കിലും ഒരു വര വേണ്ടേ എവിടെ എങ്കിലും..

Comments
ചിന്തകള്‍, പ്രത്യേകിച്ചും താങ്കളുടെ സസ്യാഹാരത്തിനു വേണ്ടിയുള്ള വാദഗതികള്‍, അസ്സലായി. താങ്കളുടെ ചിന്തകളെ മാനിക്കുന്നു. പരമ്പരാഗതമായി മാംസാഹാരികളായ ഒരു സമുദായത്തിലെ അംഗമാണു ഞാന്‍ . എങ്കിലും ഞാനും 8 വര്‍ഷത്തോളം പൂര്‍ണ സസ്യാഹാരി ആയിരുന്നു, കോഴിമുട്ടയടക്കം വര്‍ജിചുകൊണ്ടു തന്നെ! എനിക്കു പ്രത്യേകിച്ചു യാതൊരു അറപ്പോ വെറുപ്പോ മാംസത്തോട് ഇല്ലായിരുന്നു താനും.
വര അവിടെത്തന്നെ ഇരിക്കട്ടെ, മാറ്റി വരക്കണ്ട!!