നാം എന്തിനു ജീവിക്കുന്നു?
ഒരു വലിയ ജീവിക്ക് വേണ്ടി.
ഭൂമീദേവി എന്ന ഒരു ജീവിക്ക് വേണ്ടിയാണ് നാം ജീവിക്കുന്നത്.
തമാശയല്ല. ജെയിംസ് ലവ് ലോക്ക് എന്ന ഒരു ശാസ്ത്രഞ്ജന്‍ ഉണ്ടാക്കിയ സിദ്ധാന്തമാണ് ഇത്. സിദ്ധാന്തത്തിന്റെ പേര് "ഭൂമീദേവി സിദ്ധാന്തം" എന്ന് വേണമെങ്കില്‍ പറയാം. ഇംഗ്ലീഷില്‍ Gaia Hypothesis
അദ്ദേഹത്തിനെ നാസ ഒരു പഠനം ഏല്‍പ്പിച്ചതാണ് ഈ സിദ്ധാന്തത്തില്‍ കലാശിച്ചത്. അദ്ദേഹം ബഹിരാകാശത്തു നിന്ന് ഭൂമിയെ നോക്കുന്നതായി സങ്കല്പ്പിച്ചു. അപ്പോള്‍ അദ്ദേഹത്തിന് തോന്നിയത്, ഇത്രയും ഗ്രഹങ്ങള്‍ ഉണ്ടായിട്ടു നീലയായി കാണുന്ന ഗ്രഹം ഭൂമി മാത്രമാണല്ലോ. ഇത് ജീവനുള്ള ഗ്രഹമാണ്. ഇത് ജീവിക്കുന്ന ഒരു ജീവിയാണ്. പിന്നെ ചിന്തിച്ചപ്പോള്‍ എല്ലാം അതിനെ പിന്താങ്ങുന്ന പ്രതിഭാസങ്ങള്‍ ആണ് ഭൂമിയില്‍ നടക്കുന്നത് എന്ന് കണ്ടെത്തി.
നമ്മുടെ ശരീരം പോലെ തന്നെ ശരീരം ഉള്ള ഭീമാകാരമായ ഒരു ജീവി ആണ് ഭൂമി.
ജീവന് ഉള്ളത് കൊണ്ടാണ് നമ്മുടെ ശരീരത്തില്‍ രക്ത ചമ്ക്രണവും, താപനില നില നില്ക്കുന്നതും, കെമിസ്ട്രി മാറാതെ ശരീരം നില നിറുത്തുന്നതും. അത് പോലെ ഭൂമിയിലും ജീവന് ഉള്ളത് കൊണ്ടാണ് ഭൂമിയില്‍ താപനിലയും, അന്തരീക്ഷത്തിലെ വായുവിന്റെ അനുപാതവും എല്ലാം സന്തുലിതാവസ്ഥയില്‍ പോകുന്നത്. ജീവന് ഇല്ലാതെ ഇത് സാധ്യമല്ല. ഭൂമി വലിയ ഒരു ജീവിയാണ്.
നാം മനുഷ്യര്‍ അതിലെ സെല്ലുകളും.
നമ്മുടെ ശരീരത്തിലും അനേകം സെല്ലുകള്‍ ഉണ്ട്. ഓരോ സെല്ലും ജനിക്കുന്നു, ജീവിക്കുന്നു, പുതിയ സെല്ലുകളെ ഉണ്ടാക്കുന്നു, മരിക്കുന്നു. നാം അറിയുന്നില്ല എന്ന് മാത്രം. നമുക്ക് ജീവിക്കാന്‍ വേണ്ടിയാണ് സെല്ലുകള്‍ ജീവിക്കുന്നത്. നാം മരിച്ചാല്‍ സെല്ലുകള്‍ മരിക്കും. സെല്ലുകള്‍ മരിച്ചാല്‍ നാമും മരിക്കും.
നമ്മുടെ ശരീരത്തിലെ ഒരു സെല്‍ ജീവിക്കണമെങ്കില്‍ അതിനു പോഷകങ്ങള്‍ മറ്റു സെല്ലുകള്‍ എത്തിക്കണം. അങ്ങിനെ എല്ലാ സെല്ലുകളും ബന്ധപ്പെട്ടു ജീവിക്കുന്നു. അത് പോലെ ഭൂമിയിലെ വിവിധ ഇനത്തിലുള്ള സെല്ലുകള്‍ ആണ് പല തരത്തില്‍ ഉള്ള ജീവികള്‍. അവയെല്ലാം പരസ്പരം ആശ്രയിച്ചാണ് കഴിയുന്നതും. ആ വലിയ ജീവിക്ക് വേണ്ടിയാണ് നാം ജീവിക്കുന്നത് എന്ന് നമുക്കറിയില്ല. ഒരുപക്ഷെ അതിനും.
ആ വലിയ ജീവിയെ ലവ് ലോക്ക് പേരിട്ടത് ഗ്രീക്ക് ഭൂമീ ദേവതയുടെ പേരാണ് - ഗയ
നാം മനുഷ്യര്‍ അന്തരീക്ഷത്തിലേക്ക് ഒരുപാട് മാലിന്യങ്ങള്‍ തളളുന്നു. ആറ്റം ബോംബ് പൊട്ടിക്കുന്നു. മലകള്‍ തകര്‍ക്കുന്നു. ഇതെല്ലാം ഭൂമിദേവിയുടെ ആരോഗ്യത്തെ ബാധിക്കില്ലേ? ഭൂമിദേവിക്ക് രോഗം വന്നാല്‍, മരിച്ചു പോയാല്‍ പിന്നെ നാം ബാക്കിയുണ്ടോ?
അതോ ഇതെല്ലാം ആ വലിയ ജീവിയുടെ നിലനില്‍പ്പിനു അത് തന്നെ ഉണ്ടാക്കുന്ന ഒരു പ്ലാന്‍ ആണോ? നമ്മിലൂടെ? നാം വെറും ഉപകരണങ്ങള്‍ മാത്രമല്ലേ?
പരിസ്ഥിതി ശാസ്ത്രത്തില്‍ ഇന്ന് ഈ സിദ്ധാന്തം പഠിപ്പിക്കുന്നുണ്ട്.
ഇത് ശാസ്ത്രമാണോ ആത്മീയതയാണോ എന്ന് ജെയിംസ് തന്നെ ഉറപ്പു പറയുന്നില്ല. രണ്ടുമാണ് എന്നാണു അദ്ദേഹത്തിന്റെ നിലപാട്.
ഈ വലിയ ജീവിയുടെ പ്രായം എന്താണ്. ഇതിനു സഹോദരങ്ങള്‍ ഇല്ലേ? ഉണ്ടെങ്കില്‍ അവരുമായി ഇത് ആശയ വിനിമയം നടത്തുന്നുണ്ടോ? നമുക്ക് അറിയാത്ത ഭാഷയില്‍. അങ്ങകലെ ഭൂമീദേവിയുടെ സഹോദര ഗ്രഹങ്ങള്‍ ഉണ്ടോ?
ഭൂമീ ദേവിക്ക് കുട്ടിയുണ്ടാവുമോ? അതെങ്ങനെ സംഭവിക്കും?
ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

Comments
ജെയിംസ് ലവ്-ലോക്കിന്റെ ഗയ സിദ്ധാന്തം ഇത്ര ലളിതമായി പറഞ്ഞു തന്നതിനു നന്ദി!
ഫിലോസഫി ആയാലും ശാസ്ത്രം ആയാലും അദ്ദേഹം പറഞതു തന്നെയാണു ശരി!!