കാലത്ത് നടക്കാന്‍ പോകുമ്പോള്‍ കുറെ തെരുവ് നായ്ക്കള്‍ വിജനമായ തെരുവുകളില്‍ സന്തോഷത്തോടെ ഓടിയും ഓടിച്ചും പരസ്പരം ചാടി കളിച്ചും മറ്റും പല തരം കളികളില്‍ ഏര്‍പ്പെട്ടു പ്രഭാതം ആഘോഷിക്കുന്നത് കാണാറുണ്ട്. ഒരു കൂട്ടം നായ്ക്കളെ ഒരുമിച്ചു തെരുവില്‍ കാണുമ്പോള്‍ പേടി തോന്നാറുണ്ട്. ആക്രമിച്ചാലോ? പക്ഷെ ഇത് കാടല്ല, നഗര പ്രാന്തമാണെന്ന് അവയ്ക്ക് അറിയാം എന്ന് തോന്നുന്നു. മനുഷ്യരുമായി അധികം കളിയ്ക്കാന്‍ അവര്‍ മുതിരാറില്ല. പക്ഷെ അവര്‍ സ്വാതന്ത്ര്യത്തിന്റെ സന്തോഷം അനുഭവിക്കുന്നത് അവരുടെ മുഖങ്ങളില്‍ വ്യക്തം. പകല്‍ ഏതെങ്കിലും ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ കിടന്നുറങ്ങി രാത്രി പുറത്തിറങ്ങും. ഭരിക്കാനോ സ്നേഹിക്കണോ യജമാനന്മാരും യജമാനത്തികളും ഇല്ല. അതൊന്നും അവര്‍ക്ക് ആവശ്യമുള്ളതായി തോന്നിയില്ല. ഭക്ഷണം കിട്ടിയാല്‍ പിന്നെ ഇത്തരം ജീവിതമാണ് ഇഷ്ടപ്പെടുന്നത് എന്ന് തോന്നി.
ഒരു ദിവസം അവരെ പിടിക്കാന്‍ പട്ടി പിടുത്തക്കാര്‍ വരും. അവര്‍ എവിടെ ഒളിച്ചാലും അവരെ പിടിക്കും. ആരുടേയും സ്വന്തമല്ലെങ്കില്‍ അവര്‍ സമൂഹത്തിന്റെ ശത്രുക്കള്‍ ആണ്. കൊല്ലാനാണ് വിധി. കൊല്ലുക എന്ന് വച്ചാല്‍ ഓമനിച്ചു കൊല്ലാന്‍ പറ്റില്ല എന്ന് പട്ടിപിടുത്തക്കാര്‍ക്ക് നല്ലവണ്ണം അറിയാം. ഒരുപാട് വേദനയും മുറിവും ശരീരത്തില്‍ ഏല്‍പ്പിച്ചാലേ ഒരു ജീവി ചാവൂ. അത് കൊണ്ട് തന്നെ കൊല്ലാന്‍ വിധിക്കപ്പെട്ട മൃഗത്തിനെ വേദനിപ്പാക്കാതിരിക്കാനോന്നും അവര്‍ മിനക്കെടില്ല. തെരുവിലൂടെ കൊളുത്തിട്ടു വലിച്ചു കൊണ്ട് പോകും. കൊല്ലുക എന്നാല്‍ ജീവന്‍ കെടുത്തുക എന്നതായത് കൊണ്ട് അത് കെടുത്താന്‍ ഒക്കെ ചെയ്യും.
ഒരു വ്യവസ്ഥിതിയുടെ ഭാഗമാവാത്തതായിരുന്നു ആ നായ്ക്കളുടെ കുറ്റം. വ്യവസ്ഥിതി ഏറ്റെടുക്കാത്തവരൊക്കെ അനുഭവിക്കും.

Comments