Skip to main content

മനുഷ്യരാശി സാങ്കേതിക വിപ്ലവത്തിലൂടെ മുന്നോട്ട്

വിവര സാങ്കേതിക വിപ്ലവം അടുത്ത കാലത്ത് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ വച്ച് നോക്കുമ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ എന്താവും സ്ഥിതി എന്ന് ആലോചിക്കാന്‍ കൂടി വയ്യ.

മനുഷ്യരാശിയുടെ വളര്‍ച്ചകള്‍ പലതും രക്ത രൂക്ഷിതവും അല്ലാത്തതും ആയ ജനകീയ മുന്നേറ്റങ്ങളില്‍ കൂടിയായിരുന്നു ഇതുവരെ. രാജഭരണം, കോളനിവാഴ്ച, ജന്മിത്തം, സാമൂഹിക അസമത്വങ്ങള്‍ എന്നിങ്ങനെ പല വ്യവസ്ഥിതികളും ഇല്ലാതായത് അത്തരത്തിലുള്ള വിപ്ലവങ്ങള്‍ ലോകമെമ്പാടും ഉണ്ടായിട്ടാണ്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിനവസാനം ഉണ്ടായ വിവരസാങ്കേതിക വിപ്ലവം ഒരുപാട് സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു കൊണ്ടിരിക്കുകയാണ്.

എല്ലാരുടെ കയ്യിലും മൊബൈല്‍ ഫോണ്‍, ലോകത്തെ സര്‍വരുമായും വീട്ടിലിരുന്നു കണ്ടുകൊണ്ടു സംസാരിക്കാന്‍ കഴിയുക, ലോകത്ത് ഏറ്റവും വികസിത നഗരത്തിലെ കുട്ടികള്‍ക്ക് ലഭിക്കുന്ന ലൈബ്രറി സൌകര്യങ്ങള്‍ നമ്മുടെ നാട്ടിലും കാട്ടിലും ജീവിക്കുന്നവര്‍ക്ക് ലഭ്യമാവുക, വീട്ടിലിരുന്നു ടി.വി. യില്‍ ഇതു സിനിമയും എപ്പോ വേണമെങ്കിലും കാണാന്‍ കഴിയുക ഇതെല്ലാം ഒരു irupath വര്‍ഷം മുന്‍പ് വരെ നമുക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ലായിരുന്നു.

Comments

Anonymous said…
കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com

Popular posts from this blog

വരകള്‍ സസ്യഭുക്കിന്റെയും മാംസഭുക്കിന്റെയും

"ഞാന്‍ ഇതുവരെ ഇറച്ചി തിന്നിട്ടില്ല. ചിക്കന്‍ പോലും," ഇത് പറയുമ്പോള്‍ പലരും വ്യത്യസ്തമായ രീതിയില്‍ ആണ് പ്രതികരിക്കുന്നത്. ചിലര്‍ അങ്ങിനെ ജീവിച്ചാല്‍ ഉണ്ടാവുന്ന പോഷക കുറവിനെ കുറിച്ച് വാദിക്കാന്‍ വരും. അപ്പൊ ഞാന്‍ പറയും, "ഇന്ത്യയില്‍ ആയിര കണക്കിന് വര്‍ഷങ്ങള്‍ സസ്യഭുക്കുകള്‍ ജീവിച്ചു. പ്രത്യകിച്ചും ബ്രാഹ്മണര്‍. അവര്‍ക്കൊന്നും പ്രത്യേകിച്ചൊന്നും പറ്റീട്ടില്ലലോ. ഒരുപാട് പട്ടന്മാരും ബുദ്ധിശാലികളും, അവരുടെ പെണ്ണുങ്ങള്‍ സുന്ദരികളും ആയിരുന്നു. പിന്നെന്താ." ചിലര്‍ പറയും, "അതാ നല്ലത്, കുറെ രോഗങ്ങള്‍ കുറഞ്ഞു കിട്ടും. പക്ഷെ ഞങ്ങള്‍ക്ക്‌ നോണ്‍ വെജ് കഴിക്കാതിരിക്കാന്‍ പറ്റില്ല." അപ്പൊ ഞാന്‍ പറയാറ്‌, "ഓ, ഞാന്‍ ആരോഗ്യപരമായ കാരണം കൊണ്ടല്ല വെജ് ആയത്. എനിക്ക് ജീവികളെ കൊല്ലുന്നത് ഇഷ്ടമല്ല. ഞാന്‍ കഴിക്കുന്നത് ചോരയും ചലവും ഒക്കെ ഉള്ള ഒരു ജീവി, തന്റെ ജീവന് വേണ്ടി പ്രാണ വേദന കൊണ്ട് പിടഞ്ഞിട്ടും അത് വക വയ്ക്കാതെ അതിനെ കൊന്നു എടുക്കുന്ന മാംസം എനിക്ക് ഇഷ്ടം അല്ലാത്തോണ്ടാണ്."

ഭൂമിക്കു ജീവനുണ്ട്

നാം എന്തിനു ജീവിക്കുന്നു? ഒരു വലിയ ജീവിക്ക് വേണ്ടി. ഭൂമീദേവി എന്ന ഒരു ജീവിക്ക് വേണ്ടിയാണ് നാം ജീവിക്കുന്നത്. തമാശയല്ല. ജെയിംസ്‌ ലവ് ലോക്ക് എന്ന ഒരു ശാസ്ത്രഞ്ജന്‍ ഉണ്ടാക്കിയ സിദ്ധാന്തമാണ്‌ ഇത്. സിദ്ധാന്തത്തിന്റെ പേര് "ഭൂമീദേവി സിദ്ധാന്തം" എന്ന് വേണമെങ്കില്‍ പറയാം. ഇംഗ്ലീഷില്‍ Gaia Hypothesis അദ്ദേഹത്തിനെ നാസ ഒരു പഠനം ഏല്‍പ്പിച്ചതാണ് ഈ സിദ്ധാന്തത്തില്‍ കലാശിച്ചത്. അദ്ദേഹം ബഹിരാകാശത്തു നിന്ന് ഭൂമിയെ നോക്കുന്നതായി സങ്കല്‍പ്പിച്ചു. അപ്പോള്‍ അദ്ദേഹത്തിന് തോന്നിയത്‌, ഇത്രയും ഗ്രഹങ്ങള്‍ ഉണ്ടായിട്ടു നീലയായി കാണുന്ന ഗ്രഹം ഭൂമി മാത്രമാണല്ലോ. ഇത് ജീവനുള്ള ഗ്രഹമാണ്. ഇത് ജീവിക്കുന്ന ഒരു ജീവിയാണ്. പിന്നെ ചിന്തിച്ചപ്പോള്‍ എല്ലാം അതിനെ പിന്താങ്ങുന്ന പ്രതിഭാസങ്ങള്‍ ആണ് ഭൂമിയില്‍ നടക്കുന്നത് എന്ന് കണ്ടെത്തി. നമ്മുടെ ശരീരം പോലെ തന്നെ ശരീരം ഉള്ള ഭീമാകാരമായ ഒരു ജീവി ആണ് ഭൂമി. ജീവന്‍ ഉള്ളത് കൊണ്ടാണ് നമ്മുടെ ശരീരത്തില്‍ രക്ത ചമ്ക്രണവും, താപനില നില നില്‍ക്കുന്നതും, കെമിസ്ട്രി മാറാതെ ശരീരം നില നിറുത്തുന്നതും. അത് പോലെ ഭൂമിയിലും ജീവന്‍ ഉള്ളത് കൊണ്ടാണ് ഭൂമിയില്‍ താപനിലയും, അന്തരീക്ഷത്തിലെ വായുവിന്...

ജീവദാനം

അവയവങ്ങള്‍ എന്നാല്‍ കൈയും കാലും ഒക്കെയാണ് ഓര്‍മ്മ വരുക. എന്നാല്‍  ആന്തരിക  അവയവങ്ങളും അവയവങ്ങള്‍ തന്നെ. സര്‍ക്കാര്‍ അത് അംഗീകരിച്ചിട്ടില്ല എന്ന് മാത്രം. പിന്നെ സര്‍ക്കാര്‍ എന്നത് ബുദ്ധിയും മനസ്സും ഉള്ള ഒന്നാണ് എന്ന് പറയാന്‍ പറ്റുമോ? അതാണ്‌ വികലാംഗന് സംവരണം കൊടുക്കുമ്പോഴും ആന്തരികായവം നഷ്ടപെട്ടവന് അല്ലെങ്കില്‍ അവള്‍ക്കു സര്‍ക്കാര്‍ വക ഒന്നും കൊടുക്കാത്തത്. ഒരുപക്ഷെ ആന്തരികായവം കേടായാല്‍ അയാള്‍ മരിച്ചു പോയി എന്ന് കണക്കാക്കി ആണോ അതോ ആന്തരികായവം കേടായാലും ആധുനിക ശാസ്ത്ര വിദ്യയിലൂടെ ഒരാള്‍ക്ക്‌ ജീവിക്കാന്‍ കഴിയും എന്ന കാര്യം ഭരണ വര്‍ഗ്ഗത്തിന് ആജ്ഞാതം ആയതു കൊണ്ടാണോ എന്നറിയില്ല, അങ്ങിനെ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ഒന്നും കൊടുക്കുന്നില്ല. ഇന്ന് വൃക്ക, ലിവര്‍, ഹൃദയം തുടങ്ങിയ ആന്തരികായവം കേടായാല്‍ മറ്റുള്ളവരുടെ വച്ചു പിടിപ്പിക്കാന്‍ കഴിയും. കേരളത്തില്‍ രക്ത ദാനം ചെയ്യാത്തവര്‍ കുറവായിരിക്കും. കണ്ണുകള്‍ ദാനം ചെയ്യുന്നതിനെ കുറിച്ചു കേട്ടിട്ടില്ലാത്തവരും കുറവാണ്. എന്നാല്‍ വൃക്ക, കരള്‍, ഹൃദയം തുടങ്ങിയ അവയവ ദാനത്തെ കുറിച്ചു ഒരുപാട് പേരും അജ്ഞാതരാണ്. സ്വന്തം അവയവങ്ങള്‍ പോകുമ്പോഴാണ് പലരും ഇതിനെ...